നാല് ലൈഫ് ഭവനസമുച്ചയങ്ങൾ ; ഏപ്രിൽ 8ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി നാലുജില്ലകളിലായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കടമ്പൂരില്‍ നിര്‍മ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂര്‍ (ഇടുക്കി) ഭവനസമുച്ചയങ്ങളുടെ താക്കോല്‍ദാനം അതാത് ഭവനസമുച്ചയങ്ങള്‍ക്ക് സമീപം ക്രമീകരിച്ചിട്ടുള്ള വേദിയില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ അതേസമയം നിര്‍വഹിക്കും. ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ നാല് ഫ്‌ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...