കോട്ടയം: ജോലിയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായി എത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോട്ടയം മേവെള്ളൂർ സ്വദേശിനി ലിജി തങ്കപ്പനാണ് വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.2018ൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ലിജി തങ്കപ്പൻ നാലു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം ജോലിയിൽ പ്രവേശിക്കാനായി കോടതി ഉത്തരവുമായി വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ എത്തിയത് . പ്രസിഡന്റും അടക്കമുള്ള ബോർഡ് അംഗങ്ങൾ ചേർന്ന് മർദിച്ചു എന്നാണ് പരാതി.
മർദിച്ചവശയാക്കിയ ശേഷം ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബാങ്ക് ഭരണ സമിതി പൊലീസിനെ വിളിച്ചു വരുത്തി. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന തന്നെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി തങ്കപ്പൻ പറയുന്നു.ജൂനിയർ ക്ലർക്കായിരുന്ന ലിജിതങ്കപ്പനെ ജോലിയിൽ പിഴവുണ്ടെന്ന് ആരോപിച്ച് 2018 ൽ സഹകരണ വകുപ്പിലെ 65-ാംവകുപ്പ് പ്രകാരം സസ്‌പെൻഡ് ചെയ്യത്തത്. ഡിപ്പാർട്ട്‌മെന്റ് തല അന്വേഷണത്തിൽ ലിജിതങ്കപ്പൻ കാര്യങ്ങൾ ബോധിപ്പിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഇക്കാര്യം അംഗീകരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായിരുന്നില്ല. പിന്നീടാണ് കോടതി ഉത്തരവുമായി വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































