തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് നൽകിയ ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ്. സിസ തോമസ് മാർച്ച് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തുതന്നെ അനുയോജ്യമായ തസ്തികയിൽ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സാങ്കേതിക സർവകലാശാല വി.സി പദവിയിൽനിന്ന് സുപ്രിംകോടതി വിധിയെ തുടർന്ന് പുറത്തായ ഡോ. എം.എസ് രാജശ്രീ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് മാതൃവകുപ്പായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തിരികെ പ്രവേശിക്കാൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
ഇതിനെ തുടർന്ന് രാജശ്രീയെ ഡോ. സിസ ചുമതല വഹിച്ചിരുന്ന ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. സിസയുടെ നിയമനം പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞത്. തിരുവനന്തപുരത്തിന് പുറത്ത് നിയമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തേ സർക്കാർ ശുപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































