ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായില്ല; മുസ്‍ലിം ലീഗ് പുനഃസംഘടന വൈകും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന നീളും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതാണ് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പിനെയും ബാധിച്ചത്. ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷമാകും മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുക.എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റികൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ പുനഃസംഘടിപ്പിക്കാനായില്ല. ജില്ലാ നേതാക്കൾക്കിടയിലെ തർക്കമാണ് പുതിയ കമ്മറ്റി തെരഞ്ഞെടുപ്പിനെ ബാധിച്ചത്.

എറണാകുളം ജില്ല കമ്മിറ്റി പുനഃസംഘടന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സമവായ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഇതോടെ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഏറ്റെടുത്തുവെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. തൃശൂരിൽ പുതിയ ജില്ലാ കമ്മിറ്റി ഇന്നലെയാണ് നിലവിൽ വന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഇത് വരെ പ്രഖ്യാപിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാന പുനഃസംഘടനയും അവതാളത്തിലായി. സംസ്ഥാന കൗൺസിലിൽ പങ്കെടുക്കേണ്ടവരെ അതാത് ജില്ലാ കമ്മിറ്റികൾ തീരുമാനിക്കണം. പാർട്ടി ഭരണഘടന പ്രകാരം കൗൺസിൽ അംഗങ്ങൾക്ക് ഒരാഴ്ച മുമ്പെങ്കിലും കൗൺസിൽ യോഗം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക അറിയിപ്പ് നൽകണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...