യുവാവിനെ സിപിഎം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ യുവാവിനെ സിപിഎം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അക്രമിച്ചതായി പരാതി. അഞ്ചംഗ സംഘം കാറിലും ബൈക്കിലുമെത്തി ആക്രമണം നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരിക്കേറ്റ വെള്ളറട സ്വദേശി സന്ദീപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടയാൽ ചന്ത ഭാഗത്ത് ഓണപരിപാടിയുടെ ഭാഗമായി അത്തപ്പൂക്കളമൊരുക്കുന്നതിനിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് എഫ്‌ഐആർ. ആക്രമണമേറ്റ സന്ദീപിന്റെ അനിയൻ സഞ്ജീവന്റെ പേരിൽ ഒരു വീടാക്രമിച്ചെന്ന കേസുണ്ട്.

ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ ആക്രമിച്ചതെന്നാണ് സന്ദീപ് പറയുന്നത്. എള്ളുവിള സ്വദേശികളായ അബിൻ, ആഷിഷ്, അനീഷ്, കുടയാൽ സ്വദേശി രാഹുൽ, എന്നിവർക്കെതിരെയാണ് കേസ്. അബിൻ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എള്ളുവിള വാർഡ് മെമ്പറുമാണ്. ആക്രമികളിൽ ഒരു പോലീസുകാരനും ആർമി ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം അടക്കമാണ് വെള്ളറട പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...