ദമ്പതികളിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : ദിവ്യദൃഷ്‌ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള ദമ്പതികളിൽ
നിന്നും പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ സമാനമായ മറ്റൊരു കേസിൽ അടൂരിലും അറസ്‌റ്റിലായി. അടൂർ പള്ളിക്കൽ ചേന്നംപുത്തൂർ തുളസീഭവനിൽ തുളസിയെയാണു (54) അടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയിലായിരുന്നു അറസ്‌റ്റ്. കഴിഞ്ഞ 10ന് സമാനമായ കേസിൽ തുളസിയെ ഏനാത്ത് പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിക്കാരി അടൂർ പോലീസിനെ സമീപിച്ചത്.

2025 ജനുവരിയിലാണ് സംഭവം. മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്‌ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി.
തുടർന്ന് ഒരു പവൻ്റെ സ്വർണ മാല, ആറ് ഗ്രാമിൻ്റെ രണ്ട് സ്വർണക്കമ്മൽ എന്നിവ മായാദേവിയിൽ നിന്നു കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്‌പി ജി. സന്തോഷ്‌കുമാർ, എസ്‌എച്ച്ഒ ശ്യാം മുരളി, എസ്ഐ നകുലരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...