കണ്ണനും സതീഷ് കുമാറും ചേർന്ന് പണം തട്ടിയെന്ന് പോലീസിൽ പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സി.പി.എം നേതാവ് എം.കെ. കണ്ണനും സതീഷ് കുമാറും ചേർന്ന് പണം തട്ടിയെന്ന് പോലീസിൽ പരാതി. തൃശൂർ സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച 13 ലക്ഷം രൂപയിൽ നിന്ന് അരലക്ഷം രൂപ മാത്രം സഹോദരന് നൽകി 12.5 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റായ എം.കെ.കണ്ണനും അയ്യന്തോൾ ബാങ്ക് മുൻ പ്രസിഡന്റ് സുധാകരനും സതീഷ് കുമാറും സഹായി പുല്ലഴി രാജേഷും ചേർന്ന് പങ്കിട്ടെടുത്തെന്ന് കാണിച്ച് തട്ടിപ്പിനിരയായ ഉണ്ണികൃഷ്ണന്റെ സഹോദരൻ എടക്കളിയൂർ അരുവള്ളി വീട്ടിൽ അനിൽകുമാർ ആണ് തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്.

ഗുരുവായൂർ ഗ്രാമീൺ ബാങ്കിൽ ഉണ്ണികൃഷ്ണന് ഉണ്ടായിരുന്ന നാലര ലക്ഷം രൂപയുടെ വായ്പ ടേക്ക് ഓവർ ചെയ്യാൻ സതീഷ് കുമാർ പലിശ സഹിതം 7.5 ലക്ഷം രൂപ അടക്കുകയും ആധാരം കൈപ്പറ്റുകയും ചെയ്തു. പിന്നീട് ആധാരം കരുവന്നൂർ ബാങ്കിലേക്കും അയ്യന്തോൾ ബാങ്കിലേക്കും കൊണ്ടുപോയി. സുധാകരന്റെ സാന്നിധ്യത്തിൽ പുല്ലഴിയിലെ വിലാസം കാണിച്ച് ബാങ്കിൽ അംഗത്വം നൽകുകയും 13 ലക്ഷം പാസാക്കുകയും തൃശൂർ സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് ആ പണം ജില്ല ബാങ്ക് വഴി ഇവിടേക്ക് മാറ്റുകയും ചെയ്തു. തൃശൂർ ബാങ്കിലെ പാസ് ബുക്കും ഒപ്പിട്ട ചെക്ക് ലീഫുകളും ഉണ്ണികൃഷ്ണനിൽ നിന്ന് വാങ്ങിയ സതീഷ് കുമാർ 50,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി തുകയുടെ വിവരം ഇതുവരെ അറിയിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...