തണ്ണിത്തോട് മേടപ്പാറ പ്ലാന്റെഷന്‍ ഭാഗത്ത് തെരുവ് നായകളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് മേടപ്പാറ പ്ലാന്റെഷന്‍ ഭാഗത്ത് തെരുവ് നായകളെ രാത്രി സമയങ്ങളില്‍ കൊണ്ടുവന്ന് ഇറക്കി വിടുന്നതായി പരാതിയുമായി പ്രദേശവാസികള്‍. പ്ലാന്റെഷന്‍ റബ്ബര്‍ തോട്ടങ്ങള്‍ക്ക് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ നീല ഇലക്‌ട്രിക് ഓട്ടോറിക്ഷയില്‍ തെരുവ് നായകളെ കൊണ്ട് വന്ന് ഇറക്കി വിട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇറക്കി വിട്ടതിന് ശേഷം ഈ നായകള്‍ വാഹനത്തിന് പുറകെ കുറച്ചു ദൂരം ഓടിയപ്പോള്‍ ആണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. എന്നാല്‍ ആരാണ് വാഹനത്തില്‍ എത്തിയത് എന്നോ എവിടെയുള്ള വാഹനമാണെന്നോ ആര്‍ക്കും അറിയില്ല.

ഇതറിയാന്‍ സമീപത്തെ സി.സി.റ്റി.വി ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരികണം എന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ മുതല്‍ തണ്ണിത്തോട് വരെയുള്ള വനപ്രദേശങ്ങളിലും ആളൊഴിഞ്ഞ ഭാഗങ്ങളിലും നായകുട്ടികളെ ഉള്‍പ്പെടെ വാഹനങ്ങളില്‍ ഇറക്കി വിടുന്ന സംഭവങ്ങള്‍ നിത്യസംഭവമാകുന്നുണ്ട്. ഇത്തരം തെരുവ് നായകള്‍ ജനവാസ മേഖലയിലേക്ക് കടക്കുകയും നാട്ടുകാര്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. രാത്രി സമയങ്ങളില്‍ വന ഭാഗങ്ങളില്‍ പോലീസും വനം വകുപ്പ് അധികൃതരും പരിശോധന ശക്തമാക്കണം എന്നാണ് പ്രദേശവാസികളില്‍ നിന്നും ഉയരുന്ന ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

ചരിത്ര നേട്ടവുമായി ബസന്തും ഷാഹ്‌നവാസ് ഖാനും ; ഹൈജമ്പിൽ വെള്ളിയും ലോങ് ജമ്പിൽ വെങ്കലവും

0
യൂജിൻ (യുഎസ്എ) : ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി...