ബൈക്ക് അപകടത്തില്‍ പരിക്ക്പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്ക് അപകടത്തില്‍ പരിക്ക്പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി.കെ.ജേക്കബ്ബിന്‍റെയും സുമിയുടെയും മകന്‍ രഞ്ജു ജേക്കബ്ബ് മാത്യു(24) ആണ് മരിച്ചത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആണ് അപകടം നടന്നത്. ആലപ്പുഴയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം ആറു യുവാക്കള്‍ മൂന്ന് ബൈക്കുകളിലായി വീട്ടിലേക്ക് മടങ്ങുന്ന വഴി രഞ്ജു സഞ്ചരിച്ച ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയും ഗുരുതരമായി പരിക്കേല്‍കയുമായിരുന്നു.

പിന്നീട് ഇയാളെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല.അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ്‌ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. ഏറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു രഞ്ജു ജേക്കബ്ബ് മാത്യു.സംസ്കാരം 14ന് ഉച്ജയ്ക്ക് 2.30 ന് ആനപ്രമ്പാല്‍ മാര്‍തോമ്മപള്ളിയില്‍ നടക്കും. ആക്സ ഏക സഹോദരിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...