ചെന്നിത്തല പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നിത്തല : ചെന്നിത്തല പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. ഇത് രൂക്ഷമായ ജലക്ഷമാത്തിനു വഴിതെളിക്കും. 15-ാം വാർഡിൽ ശാസ്താംപടി ശാസ്താംകുളം കഴിഞ്ഞ രാത്രിയുടെ മറവിൽ നികത്തി. 50 സെന്റോളം വിസ്തൃതിയുള്ള കുളം ഒറ്റരാത്രികൊണ്ടാണ് പൂർണമായും നികത്തിയത്. എതിർപ്പുണ്ടാകാതിരിക്കാൻ വൻസംഘം കുളംനികത്തലിനു കാവൽ നിന്നു. ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലായി കഴിഞ്ഞ ഒരുമാസക്കാലമായി ഒട്ടേറെ നീർത്തടങ്ങൾ ഭൂമാഫിയകൾ നികത്തുന്നതായി പരാതി ഉയരുമ്പോഴാണ് ശാസ്താംകുളവും നികത്തിയത്.

ഇതിനെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഭുമിയെ പുർവസ്ഥിതിയിലാക്കണമെന്നും സിപിഐ മാന്നാർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ, കെ.ആർ. രഗീഷ്, മധുവെഞ്ചാൽ പി.ജി. രാജപ്പൻ എന്നിവർ സംസാരിച്ചു. ശാസ്താംകുളം നികത്തി പ്രദേശത്തെ ജനങ്ങളെ രൂക്ഷമായ ജലക്ഷാമത്തിലേക്കു നയിക്കുന്നവർക്കെതിരേ നടപടി വേണമെന്ന് ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി കടവിൽ അധ്യക്ഷനായി. ഡിസിസി അംഗം തമ്പി കൗണടിയിൽ, കെ.വി. മാത്യു, ബിനു സി. വർഗീസ്, പ്രസാദ്‌ വാഴക്കാട്ടത്തിൽ, ജിതിൻ റോയി, സ്റ്റീഫൻ തോമസ്, ജിജി റജി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...