നവകേരള സദസ്സില്‍ ലഭ്യമായ പരാതികള്‍ പരിഹരിച്ചു തുടങ്ങി : മന്ത്രി ജി.ആർ.അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  2023 നവംബർ 17 മുതല്‍ ഡിസംബർ 23 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവകേരള സദസ്സില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് സമയ ബന്ധിതമായി പരിഹാരം കാണുന്നതിന് നടപടി സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു. മറിച്ചുള്ള ആരോപണങ്ങള്‍ നിരർത്ഥകമാണെന്ന് സർക്കാർ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ്. നവകേരള സദസ്സില്‍ ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച് അ‍ർഹരായവർക്ക് മുന്‍ഗണനാ കാർഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണനാകാ‍ർഡിനായി 2023 ഒക്ടോബർ 10മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും ഇതോടൊപ്പം പരിഗണിച്ച് 45,127 പേർക്കാണ് സംസ്ഥാനത്താകെ നല്‍കിയത്.

ആകെ ലഭിച്ച 89,772 അപേക്ഷകളില്‍ ലഭ്യമായ ഒഴിവുകളില്‍ 31 മാർക്കിന് മുകളില്‍ ലഭിച്ച 45,127 പേർക്കാണ് ഇപ്പോള്‍ കാർഡ് നല്‍കുന്നത്. ഈ സർക്കാർ ചുമതല ഏറ്റെടുത്തതിന് ശേഷം 39,611 മഞ്ഞക്കാർഡുകളും (AAY) 3,28,175 പിങ്ക് കാർഡുകളും (PHH) ഉള്‍പ്പെടെ 3,67,786 മുന്‍ഗണനാകാർഡുകള്‍ തരംമാറ്റി വിതരണം ചെയ്യുകയുണ്ടായി. ഇന്ന് വിതരണം ആരംഭിച്ച 45,127 കാർഡുകള്‍ ഉള്‍പ്പെടെ ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം 4,12,913 റേഷന്‍ കാർഡുകള്‍ മുന്‍ഗണനാകാർഡുകളാക്കി നല്‍കിയെന്ന് മന്ത്രി അറിയിച്ചു. നവകേരള സദസ്സില്‍ മുന്‍ഗണനാകാർഡുകള്‍ക്കായി സമർപ്പിച്ച 12302 അപേക്ഷകളില്‍ 590 പേർക്ക് ഇതിനോടൊപ്പം കാർഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ള അപേക്ഷകളില്‍ ജനുവരി 31 നു മുമ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഫെബ്രുവരി 5-ാം തീയതിയ്ക്കു മുമ്പ് കാർ‍ഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം എം.എല്‍.എ ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളർ ജ്യോതികൃഷ്ണ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗണ്‍സിലർ പാളയം രാജന്‍ എന്നിവർ ആശംസകള്‍ നേർന്നു. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ ഇന്‍ ചാർജ്ജ് ബീന ഭദ്രന്‍ കൃതജ്ഞത രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...