പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനെതിരെ പരാതി പ്രവാഹം

For full experience, Download our mobile application:
Get it on Google Play

എടത്തല : പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതി പ്രവാഹം. എടത്തല പോലീസിന് ഇതുവരെ നേതാവിന്റെ പേരിൽ തുടർച്ചയായ ദിവസങ്ങളിലായി മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. പണമടച്ച്‌ ഒരുവർഷം കഴിഞ്ഞിട്ടും സ്‌കൂട്ടർ നൽകിയില്ലെന്നതാണ് പാരാതികളിൽ കൂടുതലും. എ.എൻ രാധാകൃഷ്‌ണനും അദ്ദേഹം പ്രസിഡന്റായ സൈൻ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദ നേഷൻ) സൊസൈറ്റിക്കും എതിരെയും പരാതിയുണ്ട്. ലഭിച്ച പരാതികളിൽ ഇതുവരെ എഫ്‌ഐആർ രേഖപ്പടുത്തിയിട്ടില്ല. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന്‌ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക്‌ എ.എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്‌ ക്രൈംബ്രാഞ്ച്‌. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആവശ്യമായ ചികിത്സ നൽകാനുളള സംവിധാനം ജയിലിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി. പാതിവില തട്ടിപ്പ് കേസ് പ്രതികളായ ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരുടെ ജാമ്യാപേക്ഷ വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ; യുവതിയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: കോടികൾ ചെലവിട്ട് വിവാഹം ഗംഭീരമാക്കാൻ ഒരുങ്ങുന്നതിനിടെ യുവതി തന്റെ പ്രതിശ്രുത...

താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ

0
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത...

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം ; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്

0
വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം...