മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്. കരട് 2 ബി പട്ടികയില്‍ ഉള്‍പ്പെട്ട 70 ഗുണഭോക്താക്കളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളുടെയും അപേക്ഷയുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ മൂന്ന് ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ ആകെ 73 ഗുണഭോക്താക്കളുമാണ് പട്ടികയിലുള്‍പ്പെട്ടത്. ടൗണ്‍ഷിപ്പിലേക്കായുള്ള ആദ്യ ഗുണഭോക്തൃ പട്ടികയില്‍ 242 പേരും രണ്ടാംഘട്ട 2 എ പട്ടികയില്‍ 87 പേരും രണ്ടാംഘട്ട 2-ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ആളുകളാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്.

പൊതുജനങ്ങള്‍ക്ക് അന്തിമ 2 ബി പട്ടിക കളക്ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, ജില്ലാ ഭരണകൂടത്തിന്റയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പരിശോധിക്കാം. അന്തിമ പട്ടികയില്‍ ആക്ഷേപം, പരാതിയുള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...

തിരുവനന്തപുരത്ത് 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...