സ്കൂൾ മുറ്റത്ത് നിൽക്കുന്ന അക്കേഷ്യ മരങ്ങൾ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്കൂൾ മുറ്റത്ത് നിൽക്കുന്ന അക്കേഷ്യ മരങ്ങൾ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. അടിച്ചിപ്പുഴയിലുള്ള മാടമൺ നോർത്ത് ഗവൺമെൻറ് എൽ പി സ്കൂളിനു ചുറ്റും നില്‍ക്കുന്ന മരങ്ങളാണ് പ്രശ്നമാകുന്നത്. അക്കേഷ്യ മരങ്ങൾ മൂലം കുട്ടികൾക്കും ജീവനക്കാർക്കും ശ്വാസകോശ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് പരാതി. സ്കൂൾ കോമ്പൗണ്ട് നിറയെ അക്കേഷ്യ മരങ്ങളാണ്. ഈ മരങ്ങൾ നിൽക്കുന്നത് മൂലം കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കാൻ പോലും കഴിയുന്നില്ല. മരത്തിൻ്റെ വേര് വെള്ളം വലിച്ചെടുക്കുന്നതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ഇവിടെയുണ്ടായിരുന്ന കുഴൽ കിണറിൽ നിന്നും ഇപ്പോൾ വെള്ളം ലഭിക്കുന്നില്ല. മരം മുറിച്ചു മാറ്റുന്നതിനായി നാറാണംമൂഴി ഗ്രാമ പഞ്ചായത്തിനെയും വനം വകുപ്പിനെയും സമീപിച്ചെങ്കിലും അനുകൂലമായ യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥലം വനം വകുപ്പിന്‍റെ ആണെങ്കിലും സ്കൂള്‍ കെട്ടിടങ്ങള്‍ പഞ്ചായത്തിന്‍റെയാണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും ട്രൈബല്‍ വിഭാഗത്തിൽപെട്ടവരാണെങ്കിലും അതിന്‍റെതായ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അധികൃതരുടെ നിസംഗത മൂലം കുട്ടികൾ നിത്യരോഗികളായി മാറുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം തേടി അലയുകയാണ് സ്കൂൾ അധികൃതർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...