റാന്നിയില്‍ ആക്രിപെറുക്കുന്ന സംഘങ്ങള്‍ വീടുകളിലെത്തി മോഷണം നടത്തുന്നതായി വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ ആക്രിപെറുക്കുന്ന സംഘങ്ങള്‍ വീടുകളിലെത്തി മോഷണം നടത്തുന്നതായി വ്യാപക പരാതി. റാന്നി പുതുശ്ശേരിമലയില്‍ തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ അടങ്ങുന്ന നാലംഗ സംഘം എത്തി ആളില്ലാത്ത വീട്ടില്‍ കയറി സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇവര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് സമീപത്തെ വീട്ടില്‍ നിന്നും രണ്ട് ചാക്ക് സാധനങ്ങള്‍ സംഘം കടത്തിയതായും പ്രദേശവാസികള്‍ പറയുന്നു. വാഹനങ്ങളില്‍ എത്തുന്ന സംഘം വാഹനം ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ശേഷം വീടുകളുടെ മുറ്റത്തും പരിസരത്തുമായി കിടക്കുന്ന സാധനങ്ങള്‍ വീട്ടുകാരോട് അനുവാദം ചോദിക്കാതെ എടുത്ത് കൊണ്ട് പോകുന്നതായാണ് പരാതി ഉയരുന്നത്. പല സ്ഥലങ്ങളിലും മോഷണ ശ്രമം ആളുകള്‍ കണ്ടതിനാല്‍ ഇവര്‍ കടന്നുകളയുകയായിരുന്നു.

ഇരുമ്പ് വലകളും കമ്പികളും അടക്കമുള്ള ഭാരമേറിയതും വിലയുള്ളതുമായ സാധനങ്ങളാണ് ഇവര്‍ കൂടുതലും മോഷ്ടിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രി പരിസരത്തും ഇത്തരത്തില്‍ നടന്ന ഒരു മോഷണ ശ്രമം കയ്യോടെ പിടിച്ചിരുന്നു. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം നടക്കുന്ന സമയത്ത് നിര്‍മ്മാണ സാമഗ്രികള്‍ ആയിരുന്നു ഇവര്‍ മോഷ്ടിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട് സംഘങ്ങളാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നത്. വീട്ടുകാര്‍ പോലും അറിയാതെ സാധനങ്ങള്‍ കടത്തുന്നതില്‍ അതി വിദഗ്ദ്ധരാണ് പല സംഘങ്ങളും. ജില്ലയില്‍ പലയിടത്ത് നിന്നും ഇത്തരത്തില്‍ കടത്തികൊണ്ട് പോകുന്ന സാധനങ്ങള്‍ ആക്രികടകളില്‍ എത്തിയത് ശേഷം വലിയ വാഹനങ്ങളില്‍ ഇവിടെ നിന്നും കൊണ്ട് പോവുകയും ചെയ്യുന്നു. ഇത്തരം സംഘങ്ങള്‍ വ്യാപകമാകുമ്പോഴും ഇത് തടയുവാന്‍ ജില്ലയില്‍ നടപടികളില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...