വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പരശുരാമനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പ്രദീപ് ഭണ്ഡാരിയും രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ബ്രജേഷ് പഥക് വിമർശിച്ചു. പരശുരാമൻ ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ്. രാഹുൽ ഗാന്ധിയെ പരശുരാമനുമായി താരതമ്യം ചെയ്യുന്നത് തികച്ചും അസാധ്യവും അമ്പരപ്പിക്കുന്നതുമാണ്. സനാതന ധർമ്മത്തെ എതിർക്കുന്നവർക്ക് സ്വയം പരശുരാമനുമായി താരതമ്യം ചെയ്യാൻ പോലും ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 364 ദിവസവും സനാതന ധർമ്മത്തെ അപമാനിക്കുന്ന കോൺഗ്രസ് നേതാക്കൾ ഏതെങ്കിലും ഒരു ദിവസം മാത്രം ഭഗവാൻ പരശുരാമനെ ഓർക്കുന്നതായി അഭിനയിക്കുകയാണ്. ജനം ഇത് മറക്കില്ലെന്നും പ്രദീപ് ഭണ്ഡാരി വിമർശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























