അത്തിക്കയം ടൗണിനോട് ചേർന്ന് തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം ടൗണിനോട് ചേർന്ന് തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നതായി പരാതി. ഇതു സംബന്ധിച്ച് വ്യാപാരി വ്യവസായി അത്തിക്കയം യൂണിറ്റ് നേതൃത്വത്തില്‍ പെരുനാട് പോലീസിൽ പരാതി നൽകി. നാറാണംമൂഴി സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള വളം ഡിപ്പോയുടെ കെട്ടിടത്തിലാണ് ഇത്തരത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാടോടി സംഘങ്ങൾ വന്ന് താമസിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഇവരുടെ കൃത്യമായ സ്ഥലമോ പേരോ ആർക്കും അറിയില്ല. പകൽ സമയങ്ങളിൽ പുരുഷന്മാർ പമ്പാനദിയില്‍ വലകെട്ടിയും മീൻപിടിച്ചും നടക്കുമ്പോൾ സ്ത്രീകളും കുട്ടികളും വീടുകൾ തോറും കയറി ഇറങ്ങി തുണികൾ ഉൾപ്പടെയുള്ള സാധനങ്ങൾ ശേഖരിക്കും.

രാത്രി സമയങ്ങളിൽ കടകളുടെയും മറ്റും തിണ്ണയിൽ ഭക്ഷണം പാകം ചെയ്യുകയും കിടന്നുറങ്ങുകയും ചെയ്യുന്ന ഇവർ എത്തരക്കാരാണെന്ന് അറിയില്ലെന്നാണ് വ്യാപാരികൾ പരാതിയില്‍ പറയുന്നത്. അത്തിക്കയം മേഖലയിൽ കഴിഞ്ഞ വർഷം മാത്രം ആറോളം വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഊരും പേരും അറിയാത്ത ഇത്തരത്തിൽ വരുന്നവരെ ഇവിടെ നിന്നും ഒഴിവാക്കണമെന്നാണ് വ്യാപാരി സംഘടനകളും പ്രദേശവാസികളും ഒരുപോലെ പറയുന്നത്. കുട്ടികൾ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ മലമൂത്ര വിസർജ്ജനം നടത്തി വൃത്തികേടാക്കുന്നത് മൂലം മിക്ക വ്യാപാരികളും ദുരിതത്തിലാണ്. പഞ്ചായത്തിൽ ഉൾപ്പടെ നിരവധി തവണ പരാതി പറഞ്ഞിട്ടുള്ളതാണെന്നും പോലീസും പഞ്ചായത്തും ഉൾപ്പടെ ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് വ്യാപാരികൾ പരാതിയില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....