സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി ; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി . ബസിൽ യാത്ര ചെയ്ത് പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു. സ്കൂൾ യാത്രകൾക്ക് വിദ്യാർഥികളിൽ നിന്ന് അമിതചാർജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. വിദ്യാർഥികൾ ബസിൽ കയറുന്ന സമയം ബസിൽ യാത്ര ചെയ്തായിരുന്നു പരിശോധന.

അമിതചാർജ് ഈടാക്കുന്നതും ബസിൽ കയറാൻ വിദ്യാർഥികൾക്ക് നിയന്ത്രണമുള്ളതടക്കം ഉദ്യോഗസ്ഥ പരിശോധനയിൽ കണ്ടെത്തി. അമിതചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്നു ബസുകൾക്കെതിരെ നടപടിയെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാകുമെന്നും അമിത ചാർജ് ഈടാക്കുന്ന കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ...