തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം. അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാൽ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ ആശുപത്രി കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാൽ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു.

രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായകൾ ഭീഷണി ആകുകയാണ്. കാമ്പസിനുള്ളിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് താവളമുറപ്പിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി എന്ന ആരോപണം ഉണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ...

0
ദില്ലി: ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക്...

അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി...

കാസര്‍കോട് വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

0
കാസര്‍കോട്: തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃക്കരിപ്പൂര്‍...