സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ; രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. സാക്ഷരതയുടെ കാര്യത്തിൽ മുമ്പേ നടന്ന് രാജ്യത്തിനാകെ മാതൃകയാണ് കേരളം. ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിലും പുതുചരിത്രം. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ നിയോജക മണ്ഡലമായി തളിപ്പറമ്പിനെ പ്രഖ്യാപിച്ചു. എം.വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വർഷമായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ് നേട്ടത്തിന് പിന്നിൽ.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പരിശീലന പരിപാടികൾ ഒരുക്കിയത്. 52,230 പഠിതാക്കളാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. കൈറ്റ് തയ്യാറാക്കിയ ‘ഇടം’ വെബ്സൈറ്റ് വഴിയാണ് ഏകോപനം സാധ്യമാക്കിയത്. ഇൻറർനെറ്റ് സെർച്ചും ഓൺലൈൻ പണമിടപാടും സമൂഹമാധ്യമ ഉപയോഗവും ഇനി ഇവിടെ ജനറേഷൻ ഗ്യാപ്പിനെ മറികടക്കും. തളിപ്പറമ്പിലെ മാതൃക പിന്തുടർന്ന് എല്ലാ ജില്ലകളിലും സമാന പദ്ധതി നടപ്പാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...