പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതി ഈ മാസം തുടക്കമാകും ; കേരളത്തിലും അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാധാരണക്കാർക്ക് പുരപ്പുറത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ ആകർഷകമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിയിൽ കേരളത്തിലും അപേക്ഷിക്കാം. ഈ മാസം പദ്ധതിക്ക്‌ ഔദ്യോഗിക തുടക്കമാവും. വീടുകളിലാണ് ഇവ സ്ഥാപിക്കാവുന്നത്. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്‌സിഡി ലഭിക്കും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്‌സിഡി 78,000 രൂപയാണ്.

നിലവിൽ കേന്ദ്രസർക്കാർ സബ്‌സിഡിയോടെ കേരളത്തിൽ നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ പദ്ധതിയിൽ കിലോവാട്ടിന് 18,000 രൂപയാണ് സബ്‌സിഡി. രണ്ടു കിലോവാട്ടിന് 29,000 രൂപയും മൂന്ന് കിലോവാട്ടിന് 43,000 രൂപയുമാണ് കിട്ടുന്നത്. നിലവിലെ പദ്ധതി മാർച്ച് 15വരെ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...