സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാഗമായി റോഡുകള്‍ അടച്ചു ; ജനങ്ങള്‍ പുറത്തിറങ്ങരുത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണം എന്ന സര്‍ക്കാര്‍ തീരുമാനം ഇന്നു മുതല്‍ നടപ്പാകുകയാണ്. വാഹന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. ഇന്നത്തെ സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാ​ഗമായി പ്രധാന ന​ഗരങ്ങളിലെ റോഡുകള്‍ അടച്ചിടും. പത്തുമണിക്കൂറാണ് റോഡുകള്‍ അടച്ചിടുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 10 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍ വീതമാണ് അടച്ചിടുന്നത്. കോഴിക്കോട്ട്‌ ബീച്ച്‌റോഡ്, എരഞ്ഞിപ്പാലം-സരോവരം പാര്‍ക്ക് പി.എച്ച്‌.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂര്‍ റോഡ് എന്നിവയാണ് അടയ്ക്കുന്നത്‌. തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം, കവടിയാര്‍-വെള്ളയമ്പലം, പട്ടം-കവടിയാര്‍ എന്നീ റോഡുകളും അടയ്ക്കും.

കൊച്ചിയില്‍ ബി.ടി.എച്ച്‌-ഹൈക്കോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടുന്നു. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഈ റോഡുകളില്‍ അനുവദിക്കുക. രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് ഇന്ന് യാത്രാനുമതിയുള്ളത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...