മാലിദ്വീപില്‍ നിന്ന് 698 യാത്രക്കാരുമായി നാവികസേനയുടെ കപ്പല്‍ ജലാശ്വ രാവിലെ പത്തുമണിയോടെ കൊച്ചിയിലെത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാലിദ്വീപില്‍ നിന്ന് പ്രവാസികളുമായി നാവികസേനയുടെ  കപ്പല്‍ ജലാശ്വ ഇന്ന് രാവിലെ പത്തുമണിയോടെ കൊച്ചിയിലെത്തും. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചത്. കപ്പലില്‍ 698 യാത്രക്കാരുള്ളതില്‍ 595 പേര്‍ പുരുഷന്‍മാരും 103 സ്ത്രീകളുമാണ്. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തെ കപ്പലാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ‘സമുദ്രസേതു’വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്.

732 പേരെയാണ് ആദ്യം യാത്രയ്ക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി. മാലദ്വീപില്‍ നിന്നുള്ള യാത്രക്കാരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കി മോക്ഡ്രില്ലും അധികൃതര്‍ നടത്തിയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ ലക്ഷണങ്ങള്‍ ഉള്ളവരെ കപ്പല്‍ തുറമുഖത്ത് എത്തുമ്പോള്‍ തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനായി എത്തിക്കുന്നത്. കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...