കൊവിഡ് കേസുകൾ വർധിക്കുന്നു ; തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് കേസുകൾ വർധിക്കുന്ന തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ജനുവരി 9 മുതൽ സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി, റെസ്റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവാദമുള്ളൂ. അവശ്യ സേവന തൊഴിലാളികൾക്ക് ജോലി തുടരാൻ അനുവാദമുണ്ട്.

സംസ്ഥാനത്ത് പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ ഉണ്ടെങ്കിലും വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ. സ്‌കൂളുകൾ, കിന്റർഗാർഡൻ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ ഭാഗീകമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം ഉൾപ്പെടെ മറ്റ് കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി.

ജനുവരി 6 മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിലുണ്ട്. ജനത്തിരക്ക് തടയാൻ ജനുവരി 14 മുതൽ 18 വരെ എല്ലാ ആരാധനാലയങ്ങളും സംസ്ഥാനത്തുടനീളം അടച്ചിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ശനിയാഴ്ച 23,978 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് 23,000 ന് മുകളിലെത്തുന്നത്. ശനിയാഴ്ച 11 മരണവും റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...