സമ്പൂര്‍ണ്ണ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിയുമായി എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണയന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കുടുംബ ബന്ധങ്ങളുടെ പവിത്രതയും കെട്ടുറപ്പും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ 18 വയസ്സ് പൂര്‍ത്തീകരിച്ച മുഴുവന്‍ യുവതിയുവാക്കളെയും വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സില്‍ പങ്കെടുപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയതായി യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടിയും കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗവും അറിയിച്ചു. ഓരോ രണ്ട് മാസംകൂടുമ്പോഴും രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ യൂണിയന്‍ വക സരസകവി മൂലൂര്‍ ഹാളില്‍ നടക്കും. ശാഖാതലങ്ങളിലും മേഖലാതലങ്ങളിലും കൂടി ക്ലാസ്സ് നടത്തും. ഐശ്വര്യപൂര്‍ണ്ണമായ കുടുംബബന്ധം കെട്ടിപ്പടുത്തുവാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകക്ലാസ്സുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയനിലെ 1127-ാം നമ്പര്‍ കോട്ടമേഖലാതല സംയുക്തയോഗത്തിലാണ് പദ്ധതി വിശദീകരിച്ചത്. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ പദ്ധതി വിശദീകരിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍.മോഹനന്‍, അനില്‍ കണ്ണാടി, മോഹനന്‍ കൊഴുവല്ലൂര്‍ വല്ലന ശാഖായോഗം പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, മെഴുവേലി ലോക്കല്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ടോണി, കാരിത്തോട്ട ശാഖാ പ്രസിഡന്റ് സജീവ്.എം, കുടയ്ക്കാമരം ശാഖാ പ്രസിഡന്റ് രവീന്ദ്രന്‍ കെ.ബി., കോട്ട ശാഖാ സെക്രട്ടറി രഘുദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ അഡ്.കമ്മറ്റി അംഗം സുരേഷ് വല്ലന സ്വാഗതവും കോട്ട ശാഖാ പ്രസിഡന്റ് പി.വി രാജേന്ദ്രന്‍ കൃതഞ്ജതയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...