മാന്നാർ : മാന്നാർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിച്ച കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. പഞ്ചായത്ത് ഹാളിൽ നടന്ന താക്കോൽദാനം പ്രസിഡന്‍റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, വി.ഇ.ഒ മനോജ്, വി.ആർ ശിവ പ്രസാദ്, ഉണ്ണികൃഷ്ണൻ, സുനിത ഏബ്രഹാം, പുഷ്പലത, അനീഷ്, സെലീന നൗഷാദ് എന്നിവർ സംസാരിച്ചു.
14-ാം വാർഡിൽ രാധാമാധവത്തിൽ ഗംഗാ രാജേഷ്, 16-ാം വാർഡിൽ ചേപ്പഴത്തി മായ, കൊച്ചു തറയിൽ രാധാകൃഷ്ണൻ, ഇരങ്കേരിൽ ബിന്ദു, 17-ാം വാർഡിൽ കണ്ടത്തിൽ വി.കെ രാധ എന്നിവർക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്.