ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസര്‍ എ.പി ജെയിംസിനെ അസ്സോസിയേറ്റ് എഡിറ്ററായി തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്താരാഷ്ട്ര സാങ്കേതിക സംഘടനയായ ഐ ട്രിപ്പില്‍ ഇ സര്‍ക്യൂറ്‌സ് ആന്‍ഡ് സിസ്റ്റംസ് സൊസൈറ്റിയുടെ (IEEE Circuits and Systems Society ) പ്രമുഖ ഗവേഷണ ജേര്‍ണലായ ട്രാന്‍സാക്ഷന്‌സ് ഓണ്‍ സര്‍ക്യൂറ്‌സ് ആന്‍ഡ് സിസ്റ്റംസ് 1 (TCAS – 1) ന്റെ മികച്ച അസ്സോസിയേറ്റ് എഡിറ്ററായി ഡിജിറ്റല്‍ സര്‍വകലാശാല അസ്സോസിയേറ്റ് ഡീന്‍ (അക്കാഡമിക് ) ഡോ.എ.പി ജെയിംസിനെ തിരഞ്ഞെടുത്തു.

2017 മുതല്‍ ജേര്‍ണലിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ.എ.പി ജെയിംസിന്റെ കൃത്യതയുള്ള അവലോകനങ്ങളും ജേര്‍ണലിന്റെ ഗുണമേന്മ നിലനിര്‍ത്താനുള്ള സംഭവനകളെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്, സിസ്റ്റം എന്നിവയുടെ പ്രധാനപ്പെട്ട ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലാണ് TCAS – 1. ഇരുപത് രാജ്യങ്ങളിലെ 59 സ്ഥാപനങ്ങളില്‍ നിന്നുള്ള 61 പ്രമുഖ ഗവേഷകരാണ് ജേര്‍ണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ളത്.

ഐ ട്രിപ്പില്‍ ഇ (IEEE) ഫെല്ലോയും ജേര്‍ണല്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ വൈഷെങ് സാവൊയാണ് അവാര്‍ഡ് സമ്മാനിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്വെയര്‍, മെഷീന്‍ ലേണിംഗ് എന്നിവയില്‍ പ്രഗല്‍ഭ്യമുള്ള ഡോ.എ.പി ജെയിംസ്‌ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച 2 % ഗവേഷകരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...