Saturday, July 5, 2025 1:18 pm

എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം 2024 ഓടെ യാഥാര്‍ഥ്യമാകും : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനമൊട്ടാകെ എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ യാഥാര്‍ഥ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനവും എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ മുഖേന ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന്റെ സമര്‍പ്പണവും അയിരൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടിവെള്ളമെന്നത് പ്രധാന വിഷയമാണ്. കേരളം ജനസാന്ദ്രതയില്‍ വളരെ മുന്നിലാണ്. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുകയെന്നതാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി ശുദ്ധജല വിതരണ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.

ഇതിനു പുറമേ, നിലവിലുള്ള പദ്ധതികള്‍ നവീകരിക്കുകയും ചെയ്തു വരുന്നു. റാന്നി നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു. റാന്നിക്കായി നടപ്പാക്കുന്ന ശുദ്ധജലപദ്ധതി അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മൂന്നാം ഘട്ടത്തിലെ 3100 കുടിവെള്ള കണക്ഷന്‍ കൂടി നല്‍കി കഴിയുമ്പോള്‍ എല്ലാ വീട്ടിലും ശുദ്ധജലമെത്തിയ പഞ്ചായത്തുകളുടെ പട്ടികയില്‍ ആയിരൂരും ഉള്‍പ്പെടുമെന്നും എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ആയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ആയിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് ആയിരൂര്‍, ജനതാദള്‍ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം വര്‍ഗീസ് ഉമ്മന്‍, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, തിരുവല്ല വാട്ടര്‍ അതോറിറ്റി പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.യു. മിനി എന്നിവര്‍ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...

നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്

0
ബെംഗളൂരു : നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്....

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ...

വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച് വിറ്റെന്ന പരാതിയിൽ ജില്ലാകലക്ടർക്കെതിരെ കേസ്

0
എറണാകുളം: എറണാകുളം വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച്...