പ്രമുഖ നാടകകൃത്ത് മധു മാഷ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രമുഖ നാടക, സാംസ്കാരിക പ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ (74) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്‌.

അമ്മ അറിയാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകന്‍ ആയിരുന്നു. സംഘഗാനം, ഷട്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നൂ ഇന്ത്യ 1974, പടയണി, സ്‌പാര്‍ട്ടക്കസ്സ്, കറുത്ത വാര്‍ത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാട‌കങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. 1948 ഒക്‌ടോബര്‍ 12ന്‌ അത്താണിക്കലിലാണ്‌ ജനനം. കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട്‌ ട്രെയിനിങ്‌ കോളേജില്‍നിന്ന്‌ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. നക്സല്‍ പ്രസ്ഥാനവുമായി അടുക്കുന്നതും ഇക്കാലത്താണ്. നക്സല്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പല സമയങ്ങളിലായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പിന്നീട്‌ കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ ഗവ എല്‍പി സ്‌കൂളില്‍ അധ്യാപകനായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...