വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എംബിബിഎസ്‌ വിദ്യാര്‍ഥിയെ ഹോസ്‌റ്റല്‍ വാര്‍ഡന്‍ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നും വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹോസ്‌റ്റലില്‍ കിടന്നുറങ്ങുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വാര്‍ഡന്‍ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. പ്രതിഷേധക്കാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

നാളെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഹോസ്‌റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടാംവര്‍ഷ എംബിബിഎസ്‌ വിദ്യാര്‍ഥിയെ വാര്‍ഡനായ ഡോ. സന്തോഷ് കുര്യാക്കോസ് ഉപദ്രവിച്ചുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഡ്യൂട്ടിക്ക് പോകാന്‍ ആവശ്യപ്പെട്ടായിരുന്നു വാര്‍ഡന്റെ അതിക്രമം. പ്രകോപനമില്ലാതെ ബൂട്ടിട്ട് ചവിട്ടുകയായിരുന്നുവെന്നുമാണ് പരാതി. വാര്‍ഡനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ മുതലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്.

മുമ്പും വാര്‍ഡന്റെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്‌തമാക്കാനാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയര്‍ന്നു. ഹോസ്‌റ്റലിലെ ഹാളില്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലര്‍ച്ചെ മൂന്നോടെ എഴുന്നേല്‍പ്പിച്ച്‌ മുതിര്‍ന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...