അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നു : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍തന്നെ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, പത്തനംതിട്ട ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുമായി ചേര്‍ന്ന് സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ വളരെയേറെ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സര്‍ക്കാരിന്റെ ലക്ഷ്യം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ്. കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായാണ് തൊഴില്‍ ദാതാക്കളുമായി സഹകരിച്ച് തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ പഠിച്ച വിഷയത്തില്‍ കാലോചിതമായി വേണ്ട പരിചയം പുതുക്കുന്നത് നല്ലതാണ്. കാലത്തിന് അനുസരിച്ച് തൊഴില്‍ മേഖലയില്‍ സാങ്കേതിക പരിജ്ഞാനവും, വ്യക്തിഗത കഴിവുകളും മികവുറ്റതാക്കാന്‍ എല്ലാവരും ശ്രമിക്കുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

പഴയകാലത്തുനിന്നും പുതിയ കാലമായപ്പോള്‍, സാങ്കേതികവിദ്യ ജോലിയുടെ എല്ലാ മേഖലയിലും സമൂലമായ മാറ്റം വരുത്തിയതായി അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്‌ക്യുഎഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍, എഞ്ചിനീയറിംഗ്, ടെക്‌നോളജി, ഐടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴില്‍ ദാതാക്കളും അഭ്യസ്തവിദ്യരായ യുവതീ യുവാക്കളും തൊഴില്‍ മേളയില്‍ പങ്കെടുത്തു. 145 തൊഴില്‍ ഇനങ്ങളില്‍ 3,500 വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...