ബസുമതി അരിയ്ക്ക് സമഗ്ര നിയന്ത്രണ മാനദണ്ഡങ്ങൾ ; ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ  വിജ്ഞാപനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ ആദ്യമായി ബസുമതി അരിയ്ക്ക് സമഗ്ര നിയന്ത്രണ മാനദണ്ഡങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ  വിജ്ഞാപനം ചെയ്തു. ബസ്മതി അരിയുടെ (തവിട്ട് ബസ്മതി അരി, തവിട് നീക്കിയ ബസ്മതി അരി, പുഴുങ്ങിയ തവിട്ട് ബസ്മതി അരി, പുഴുങ്ങിയതും തവിട് നീക്കിയതുമായ ബസ്മതി അരി എന്നിവയുൾപ്പെടെ) തിരിച്ചറിയൽ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട ആദ്യ ഭേദഗതി ചട്ടങ്ങൾ ഗസറ്റിൽ വിജ്ഞാപനം ചെയ്തു.

ബസുമതി അരിയുടെ സ്വാഭാവിക സുഗന്ധം ഉണ്ടായിരിക്കണം. കൂടാതെ കൃത്രിമ നിറങ്ങൾ, പോളിഷിംഗ് ഏജന്റുകൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവയിൽ നിന്ന് ഇവ മുക്തമായിരിക്കണം. ധാന്യങ്ങളുടെ ശരാശരി വലിപ്പം, പാചകം ചെയ്തതിന് ശേഷമുള്ള അവയുടെ നീളം കൂടൽ അനുപാതം, ഈർപ്പത്തിന്‍റെ പരമാവധി പരിധി, അമിലോസ് ഉള്ളടക്കം, യൂറിക് ആസിഡ്, കേടായ ധാന്യങ്ങൾ, ബസുമതി ഇതര അരിയുടെ സാന്നിധ്യം തുടങ്ങി ബസുമതി അരിയുടെ മറ്റു ഗുണനിലവാര മാനദണ്ഡങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

ബസുമതി അരിയുടെ വ്യാപാരത്തിൽ ന്യായമായ രീതികൾ സ്ഥാപിക്കുന്നതിനും ആഭ്യന്തരമായും ആഗോളതലത്തിലും ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നത്. ഈ മാനദണ്ഡങ്ങൾ 2023 ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കും. ബന്ധപ്പെട്ട ഗവണ്‍മെന്‍റ് വകുപ്പുകൾ / ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകളിലൂടെയാണ് ഈ നിയന്ത്രണ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം ; ഫാം ഉടമയും ജീവനക്കാരനും...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച...

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...