പത്തനംതിട്ട : ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ പദ്ധതികളുടെ നിര്‍വഹണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള പ്രത്യേക അവലോകന യോഗങ്ങള്‍ ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
2023 – 24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹോളില്‍ ചേര്‍ന്ന ജില്ലാ ആസൂതണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ ജില്ലാതല അവലോന യോഗം 20ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതി നിര്‍വഹണം എത്രയും വേഗമാക്കണം. ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന സംയുക്ത പ്രൊജക്ടുകള്‍ യോജിച്ചുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കണം. ആസൂത്രണ ഗ്രാമസഭകള്‍ ഉടനെ ചേര്‍ന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കിയ 2023 – 24 വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരമായത്. അടൂര്‍ നഗരസഭയും, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും, മലയാലപ്പുഴ, വടശേരിക്കര, കവിയൂര്‍, മൈലപ്ര, കൊടുമണ്‍, അയിരൂര്‍, നിരണം, ഇരവിപേരൂര്‍, എഴുമറ്റൂര്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കടപ്ര, സീതത്തോട്, പെരിങ്ങര, പള്ളിക്കല്‍, കോട്ടാങ്ങല്‍, നെടുമ്പ്രം, കോയിപ്രം ഗ്രാമപ്പഞ്ചായത്തുകളുമടക്കമുള്ള 21 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്.
ഇതുകൂടാതെ 42 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപ ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033