Saturday, April 12, 2025 1:58 pm

മല്ലപ്പള്ളി സ്വദേശി നിഹാൽ മാത്യു ഐസക്‌ (13) കുവൈറ്റില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : അപകടകരമായ കമ്പ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർത്ഥിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി – പടുതോട്‌ പതിനെട്ടിൽ വീട്ടിൽ സന്തോഷ്‌ എബ്രഹാം – ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്‌ (13) ആണ്  റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഇന്നലെ രാത്രിയോടെയാണു സംഭവം.

കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട്‌ നൈറ്റ്‌ കമ്പ്യൂട്ടർ ഗെയിമിൽ ഏറെനേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞ ദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു . ഇതേ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി പുറത്തേക്ക്‌ പോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ്‌ നടത്തിയ തെരച്ചിലിലാണ്  കെട്ടിടത്തിന്റെ പിൻ ഭാഗത്ത്‌ കുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്‌. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്‌. രണ്ടാം നിലയിൽ കയറി കുട്ടി താഴേക്ക്‌ ചാടിയതാകാമെന്നാണു പ്രാഥമിക നിഗമനം. സബാഹ്‌ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്ടറായ സുജയാണു മാതാവ്‌. കുവൈത്ത്‌ ഇംഗ്ലീഷ്‌ സ്കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിയാണു നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ് .

ബ്ലു വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കമ്പ്യൂട്ടർ ഗെയിം ആണ്  ഫോർട്ട്‌ നൈറ്റ്‌. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ് . ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്ന് തന്നെ ഇതിനു അടിമപ്പെടുകയും വിഷാദ രോഗം അടക്കമുള്ള ഒട്ടേറെ മാനസിക പ്രശ്നങ്ങളിലേക്ക്‌ കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.

The post മല്ലപ്പള്ളി സ്വദേശി നിഹാൽ മാത്യു ഐസക്‌ (13) കുവൈറ്റില്‍ മരിച്ച നിലയില്‍ appeared first on Pathanamthitta Media.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി ; ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ പരാതിയുമായി കോൺഗ്രസ്

0
പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെതിരെ പരാതിയുമായി കോൺഗ്രസ്....

ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച ; 58 ദിവസങ്ങൾക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

0
ചാലക്കുടി : ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച...

കടമ്മനിട്ട ഓർത്തഡോക്‌സ് പള്ളിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
കടമ്മനിട്ട : സെന്റ് ജോൺസ് ഓർത്തഡോക്‌സ് പളളിയിൽ ഒവിബിഎസിനോട് അനുബന്ധിച്ച്...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

0
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം....