സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല ; പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ ക്ലാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായിരുന്നു നിര്‍ദേശം. ഡിജിററല്‍ ക്ലാസുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കായി ഒന്നരലക്ഷത്തോളം ഡെസ്‌ക്ടോപുകളും ലാപ്‌ടോപുകളുമാണ് കൈറ്റ് വിതരണം ചെയ്തത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഓഫ്‌ലൈനാകാതെ വന്നതോടെ സംസ്ഥാനത്തെ വിവിധിയിടങ്ങളിലായി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വലിയ തോതില്‍ ക്ഷാമം നേരിട്ടു.

ഇതോടെയാണ് ഇവ തിരിച്ചെടുത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.  എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ അവ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പകരം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാകിരണം പദ്ധതി വഴി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇവ ഉപയോഗം കഴിഞ്ഞ ശേഷം സ്‌കൂളുകളില്‍ തിരിച്ചേല്‍പ്പിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....