Wednesday, May 14, 2025 11:14 pm

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാരെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നതായി മുല്ലപ്പളളി പറഞ്ഞു. ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുളള പോരാട്ടമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. വാഗ്ദ്ധാനങ്ങള്‍ നല്‍കി കടന്നുപോകാനല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉറച്ച നിലപാടോടെ ഭരണം നടത്തുകയാണ് സുപ്രധാന കാര്യമെന്നും മുല്ലപ്പളളി വ്യക്തമാക്കി.

കഴിവുളള യുവാക്കളുടെ വന്‍ നിരയാണ് കോണ്‍ഗ്രസ് പട്ടിക. അതിനൊപ്പം അനുഭവ സമ്പത്തുളളവരുമുണ്ട്. തലമുറ മാറ്റമാണ് പട്ടികയുടെ സവിശേഷത. സമഗ്രമായ ചര്‍ച്ചകളിലൂടെയാണ് പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പളളി പറഞ്ഞു. 25 വയസ് മുതല്‍ 50 വസയ് വരെയുളള 46 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. എഴുപത് വയസിന് മുകളിലുളള മൂന്ന് പേരാണ് പട്ടികയിലുളളത്.

55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ് സ്ഥാനാര്‍ത്ഥികളായുളളത്. 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി  തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പിന്നീടായിരിക്കും.

സ്ഥാനാര്‍ത്ഥി പട്ടിക

ഉദുമ – പെരിയ ബാലകൃഷ്‌ണന്‍

കാഞ്ഞങ്ങാട് – പി വി സുരേഷ്

പയ്യന്നൂര്‍ – എം.പ്രദീപ്കുമാര്‍

കല്യാശേരി – പ്രജേഷ് കുമാര്‍

തളിപ്പറമ്പ് – അബ്‌ദുള്‍ റഷീദ് പി വി

ഇരിക്കൂര്‍ – സജീവ് ജോസഫ്

കണ്ണൂര്‍ – സതീശന്‍ പാച്ചേനി

തലശേരി – എം പി അരവിന്ദാക്ഷന്‍

പേരാവൂര്‍ – സണ്ണി ജോസഫ്

മാനന്തവാടി – പി കെ ജയലക്ഷ്‌മി

സുല്‍ത്താന്‍ ബത്തേരി – ഐ സി ബാലകൃഷ്‌ണന്‍

നാദാപുരം – കെ പ്രവീണ്‍കുമാര്‍

കൊയിലാണ്ടി – എന്‍.സുബ്രഹ്‌മണ്യന്‍

ബാലുശേരി – ധര്‍മ്മജന്‍

കോഴിക്കോട് നോര്‍ത്ത് – കെ എം അഭിജിത്ത്

ബേപ്പൂര്‍ – പി എം നിയാസ്

വണ്ടൂര്‍ – എ പി അനില്‍കുമാര്‍

പൊന്നാന്നി – എ എം രോഹിത്ത്

തൃത്താല – വി ടി ബല്‍റാം

ഷൊര്‍ണൂര്‍ – ടി എച്ച ഫിറോസ് ബാബു

ഒറ്റപ്പാലം – ഡോ സരിന്‍

പാലക്കാട് – ഷാഫി പറമ്ബില്‍

മലമ്പുഴ – എസ് കെ അനന്തകൃഷ്‌ണന്‍

തരൂര്‍ – കെ എ ഷീബ

ചിറ്റൂര്‍ – സുമേഷ് അച്യുതന്‍

ആലത്തൂര്‍‌ – പാളയം പ്രദീപ്

ചേലക്കര – സി സി ശ്രീകുമാര്‍

കുന്നംകുളം – കെ ജയശങ്കര്‍

മണലൂര്‍ – വിജയ ഹരി

വടക്കാഞ്ചേരി – അനില്‍ അക്കര

ഒല്ലൂര്‍ – ജോസ് വെളളൂര്‍

തൃശൂര്‍ – പദ്മജ വേണുഗോപാല്‍

നാട്ടിക – സുനില്‍ ലാലൂര്‍

കയ്‌പമംഗലം – ശോഭാ സുബിന്‍

പുതുക്കാട് – അനില്‍ അന്തിക്കാട്

ചാലക്കുടി – ടി ജെ സനീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍ – എം പി ജാക്‌സണ്‍

പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പിളളി

അങ്കമാലി – റോജി എം ജോണ്‍

ആലുവ – അന്‍വര്‍ സാദത്ത്

പറവൂര്‍ – വി ഡി സതീശന്‍

വൈപ്പിന്‍ – ദീപക് ജോയ്

കൊച്ചി  – ടോണി ചമ്മണി

തൃപ്പൂണിത്തു – കെ ബാബു

എറണാകുളം – ടി ജെ വിനോദ്

തൃക്കാക്കര – പി ടി തോമസ്

കുന്നത്തുനാട് – വി പി സജീന്ദ്രന്‍

മൂവാറ്റുപുഴ – ഡോ മാത്യു കുഴല്‍നാടന്‍

ദേവികുളം – ഡി കുമാര്‍

ഉടുമ്പന്‍ചോല – ഇ എം അഗസ്‌തി

പീരുമേട് – സിറിയക് തോമസ്

വൈക്കം – ഡോ പി ആര്‍ സോന

കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പുതുപ്പളളി – ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പളളി – ജോസഫ് വാഴയ്‌ക്കന്‍

പൂഞ്ഞാര്‍ – ടോമി കല്ലാനി

അരൂര്‍ – ഷാനിമോള്‍ ഉസ്‌മാന്‍

ചേര്‍ത്തല – എസ് ശരത്ത്

ആലപ്പുഴ – ഡോ കെ എസ് മനോജ്

അമ്പലപ്പുഴ – എം ലിജു

ഹരിപ്പാട് – രമേശ് ചെന്നിത്തല

കായംകുളം – കുമാരി അരിത ബാബു

മാവേലിക്കര – കെ കെ ഷാജു

ചെങ്ങന്നൂര്‍ – എന്‍ മുരളി

റാന്നി – റിങ്കു ചെറിയാന്‍

ആറന്മുള – കെ ശിവദാസന്‍ നായര്‍

കോന്നി – റോബിന്‍ പീറ്റര്‍

അടൂര്‍ – എം ജി കണ്ണന്‍

കരുനാഗപ്പളളി – സി ആര്‍ മഹേഷ്

കൊട്ടാരക്കര – രശ്‌മി ആര്‍

പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല

ചടയമംഗലം – എം എം നസീര്‍

കൊല്ലം – ബിന്ദു കൃഷ്‌ണ

ചാത്തന്നൂര്‍ – പീതാംബരകുറുപ്പ്

വര്‍ക്കല – ബി ആര്‍ എം ഷഫീര്‍

ചിറയിന്‍കീഴ് – അനൂപ് ബി എസ്

നെടുമങ്ങാട് – പി എസ് പ്രശാന്ത്

വാമനപുരം – ആനാട് ജയന്‍

കഴക്കൂട്ടം – ഡോ എസ് എസ് ലാല്‍

തിരുവനന്തപുരം – വി എസ് ശിവകുമാര്‍

നേമം – കെ മുരളീധരന്‍

അരുവിക്കര – കെ എസ് ശബരീനാഥ്

പാറശാല – അന്‍സജിതാ റസല്‍

കാട്ടാക്കട – മലയിന്‍കീഴ് വേണുഗോപാല്‍

കോവളം – എം വിന്‍സെന്റ്

നെയ്യാറ്റിന്‍ കര – ആര്‍ ശെല്‍വരാജ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആവേശമായി കുടുംബശ്രീ കലോത്സവം

0
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ-ഓക്സിലറി അംഗങ്ങളുടെ സര്‍ഗാത്മക...

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...