പത്തനംതിട്ടയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും  135 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.  ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (ആനന്ദപ്പളളി, അടൂര്‍, കരുവാറ്റ) 4
2.പന്തളം (പൂഴിക്കാട്, പന്തളം) 6
3.പത്തനംതിട്ട (പത്തനംതിട്ട) 1
4.തിരുവല്ല (പാലിയേക്കര, അഴിയിടത്തുചിറ, കുറ്റപ്പുഴ, കാവുംഭാഗം, മഞ്ഞാടി) 7
5.ആനിക്കാട് (ആനിക്കാട്) 3
6.ആറന്മുള (ഇടായാറന്മുള) 1
7.അരുവാപുലം (നെല്ലിയ്ക്കപാറ) 1
8.അയിരൂര്‍ (തീയോടിക്കല്‍) 1
9.ചിറ്റാര്‍ (ചിറ്റാര്‍) 2
10. ഇലന്തൂര്‍ (ഇലന്തൂര്‍) 1
11.ഏനാദിമംഗലം (മാരൂര്‍, മങ്ങാട്, ഇളമണ്ണൂര്‍) 9
12. ഏറത്ത് (വടക്കടത്തുകാവ്) 1
13. ഇരവിപേരൂര്‍ (ഓതറ) 1
14. ഏഴംകുളം (തേപ്പുപാറ) 2
15.എഴുമറ്റൂര്‍ (തെളളിയൂര്‍) 1
16. കടമ്പനാട് (കടമ്പനാട്, മണ്ണടി) 5
17. കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
18. കലഞ്ഞൂര്‍ (തട്ടാക്കുടി, പുന്നമൂട്) 3
19. കല്ലൂപ്പാറ (കല്ലൂപ്പാറ) 1
20. കൊടുമണ്‍ (ചിരണിക്കല്‍, കൊടുമണ്‍) 2
21. കോയിപ്രം (നെല്ലിമല, കുമ്പനാട്, പൂല്ലാട്) 4
22. കോന്നി (അതുമ്പുംകുളം, ആവോലിക്കുഴി, പെരിഞ്ഞോട്ടയ്ക്കല്‍, പയ്യനാമണ്‍) 16
23. കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 3
24. കോഴഞ്ചേരി (മേലുകര, കീഴുകര) 2
25. കുന്നന്താനം (കുന്നന്താനം) 2
26. കുറ്റൂര്‍ (കുറ്റൂര്‍) 2
27. മല്ലപ്പളളി (പാടിമണ്‍) 4
28. നാറാണംമൂഴി (കക്കുടുമണ്‍, അത്തിക്കയം, അടിച്ചുപ്പുഴ) 3
29. നാരങ്ങാനം (നാരങ്ങാനം) 1
30. നെടുമ്പ്രം (പൊടിയാടി) 1
31. നിരണം (നിരണം) 1
32. ഓമല്ലൂര്‍ (വാഴമുട്ടം) 1
33. പളളിക്കല്‍ (മേലൂട്, അമ്മകണ്ടകര, പെരിങ്ങനാട്) 3
34. പന്തളം-തെക്കേക്കര (ഭഗവതിക്കുംപടിഞ്ഞാറ്) 2
35. പ്രമാടം (പളളിപ്പടി, മല്ലശ്ശേരി) 4
36. പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 3
37. റാന്നി (റാന്നി, പുതുശ്ശേരിമല) 2
38. റാന്നി പഴവങ്ങാടി (മക്കപ്പുഴ, ചേത്തക്കല്‍, ഐത്തല, കാരികുളം) 10
39. റാന്നി അങ്ങാടി (ഈട്ടിച്ചുവട്, അങ്ങാടി) 3
40. സീതത്തോട് (അളളുങ്കല്‍) 3
41. തണ്ണിത്തോട് (തേക്കുത്തോട്, തണ്ണിത്തോട്) 2
42. തോട്ടപ്പുഴശ്ശേരി (മാരാമണ്‍, തോട്ടപ്പുഴശ്ശേരി) 2
43. തുമ്പമണ്‍ (തുമ്പമണ്‍) 1
44. വടശ്ശേരിക്കര (മുക്കുഴി, വടശ്ശേരിക്കര) 2
45. വെച്ചൂച്ചിറ (മണ്ണടിശാല, വെച്ചൂച്ചിറ 6

ജില്ലയില്‍ ഇതുവരെ ആകെ 58594 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52921 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഏനാദിമംഗലം സ്വദേശി (86) 12.03.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 179 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 56413 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1821 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1595 പേര്‍ ജില്ലയിലും 226 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 74
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 34
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 45
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 11
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 18
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 14
7. അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 1
8. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 9
9. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 12
10. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1212
11. സ്വകാര്യ ആശുപത്രികളില്‍ 92
ആകെ 1522

ജില്ലയില്‍ 3258 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2396 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3053 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 71 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 38 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8707 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 204128, 0, 204128.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 191349, 60, 177586.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40038, 41, 40079.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6858, 0, 6858.
6 സി.ബി.നാറ്റ് പരിശോധന 623, 1, 624.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 443481, 102, 443583.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 244444, 885, 245329.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 687925, 987, 688912.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 987 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 660 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.51 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 57 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 232 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...