പശ്ചിമേഷ്യയിൽ ആശങ്ക : അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക്

For full experience, Download our mobile application:
Get it on Google Play

യുഎസ് : പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക്. അമേരിക്കന പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർമഡ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചു. ഭീഷണിക്ക് മുന്നിൽ പ്രതിരോധം തകരില്ലെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മോശമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും ഇറാൻ അറിയിച്ചിരുന്നു. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കൺ, ടോമഹോക്ക് മിസൈലുകൾ വഹിക്കുന്ന മൂന്ന് ഡിസ്ട്രോയറുകൾ എന്നിവയാണ് ഇറാൻ ലക്ഷ്യമാക്കി മലാക്ക കടലിടുക്കിൽ നിന്ന് സഞ്ചരിച്ച ശേഷം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുന്നത്. നിലവിൽ ഇത് ആൻഡമാൻ കടലിലാണ്. ഇതിന് പുറമെ ഒരു ഡസനോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ നിലപാടുമായി യുഎഇ രം​ഗത്തെത്തിയിരുന്നു. ഇറാനെതിരായ നടപടികൾക്ക് എയർ സ്‌പേസ് അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. സമുദ്ര അതിർത്തിയും കരയും അനുവദിക്കില്ലെന്നും ആക്രമണത്തിന് ഒരു സഹായവും നൽകില്ലെന്നും യുഎഇ പറഞ്ഞു. സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും യുഎഇ യുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...