മുട്ടം പള്ളി സഹസ്രാബ്ദി ജൂബിലി ആഘോഷ സമാപനം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ചേർത്തല : മരിയൻ തീർഥാടനകേന്ദ്രമായ മുട്ടം സെന്റ്‌ മേരീസ് ഫൊറോന പള്ളിയുടെ ഒരുവർഷം നീണ്ട സഹസ്രാബ്ദി ജൂബിലിയാഘോഷങ്ങളുടെ സമാപനം ഒന്നുമുതൽ മൂന്നുവരെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി 20 നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയിരുന്നു. സമാപനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, സഹവികാരിമാരായ ഫാ. ലിജോയ് വടക്കുംചേരി, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. ബോണി കട്ടക്കകത്തൂട്ട്, ജനറൽ കൺവീനർ വി.കെ. ജോർജ്, ട്രസ്റ്റി സി.ഇ. അഗസ്റ്റിൻ, പാരിഷ് ഫാമിലി യൂണിയൻ ചെയർമാൻ സാബു ജോൺ, ഐസക് മാടവന, സി.ഡി. രാജു എന്നിവർ  അറിയിച്ചു.

ഒന്നിനു രാവിലെ ഏഴിന് വിളംബരഘോഷയാത്ര ചേർത്തല തഹസിൽദാർ കെ.ആർ. മനോജ് ഫ്ളാഗ് ഓഫ് ചെയ്യും. മൂന്നിന് ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ 1,000 വനിതകൾ പങ്കെടുക്കുന്ന മെഗാ മാർഗംകളിക്ക് നടി ഗായത്രി അരുൺ ദീപം തെളിക്കും. 4.30-ന് പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനാകും. മന്ത്രി പി. പ്രസാദ് സുവനീർ പ്രകാശനം ചെയ്യും. ഏഴിന് കലാസന്ധ്യ ചേർത്തല നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....