അടൂർ ടൗൺ ബസ് ബേയിലെ ഓടയുടെ കോൺക്രീറ്റ് പൊളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്വകാര്യ ബസുകൾ അടൂരിൽ നിന്ന് കായംകുളം ഭാഗത്തേക്ക്‌ സർവീസ് ആരംഭിക്കുന്ന ബസ് ബേയിലെ ഓടയുടെ കോൺക്രീറ്റ് പൊളിഞ്ഞു. മഴ പെയ്യുമ്പോൾ ഓടയിൽ മലിനജലം നിറഞ്ഞ് ദുർഗന്ധം രൂക്ഷമാണ്. കായംകുളം ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസുകളാണ് ഇവിടെയെത്തുന്നത്. ധാരാളം ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലവും പൊളിഞ്ഞുകിടക്കുകയാണ്. സ്ഥലപരിമിതി കൊണ്ടും വീർപ്പുമുട്ടുകയാണ് ബസ് ബേ. ഒരുഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാൻഡാണ്. അടുത്തിടെ നടത്തിയ ട്രാഫിക് പരിഷ്കാരത്തെ തുടർന്ന് കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്ന് വരുന്ന കെ. എസ്. ആർ. ടി. സി ബസുകൾ പാലത്തിൽ കൂടി കയറിയ ശേഷം ബസ് ബേയിൽ കൂടി കടന്നാണ് സ്റ്റാൻഡിലേക്ക് പോകുന്നത്.

ഇതുകാരണം സ്വകാര്യ ബസുകൾ പരമാവധി വശത്തേക്ക് ഇറക്കിയിടേണ്ടി വരുന്നു. ഈ ഭാഗമാണ് കൂടുതലും തകർന്ന് കുഴിയായിരിക്കുന്നത്. ബസ് ബേയുടെ തുടക്കത്തിലാണ് ഇപ്പോൾ പെഡസ്ട്രിയാൽ ക്രോസിങ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. അത് കാരണം ഈ ഭാഗത്ത് തിരക്ക് കൂടിയതും അപകട സാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ബസ് കാത്തുനിൽക്കുന്നവർക്ക് മഴ നനയാതെ നിൽക്കാനും ഇവിടെ സൗകര്യമില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ആളുകൾ കൂട്ടമായി നിൽക്കുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...