ജനറല്‍ ആശുപത്രിയിലെ സ്‌ഥിതി ദയനീയം ; കോണ്‍ക്രീറ്റ്‌ കഷ്ണം അടര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനരുദ്ധാരണം ആരംഭിച്ചിരിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നിലവിലെ സ്‌ഥിതി ശോചനീയം. ആശുപത്രിയില്‍ കോണ്‍ക്രീറ്റ്‌ കഷ്ണം അടര്‍ന്നു വീണു.  ശോച്യാവസ്‌ഥയിലായ ബി ആന്‍ഡ്‌ സി ബ്ലോക്കിലാണ്‌ കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീണത്‌. കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്നും രക്‌തബാങ്കിലേക്കുള്ള പാതയില്‍ കോണ്‍ക്രീറ്റ്‌ അടര്‍ന്നു വീഴുന്നതു പതിവു സംഭവമാണ്‌. ഒരുദിവസം കുറഞ്ഞത്‌ ആയിരത്തിലധികം ആളുകള്‍ ഈ പാത ഉപയോഗിക്കുന്നുണ്ട്‌. ഇന്നലെ രാവിലെയാണ്‌ കോണ്‍ക്രീറ്റ്‌ കഷണം അടര്‍ന്നു വീണത്‌. ഇതില്‍ നിന്നാണ്‌ ഗര്‍ഭിണിയും ഭര്‍ത്താവും തലനാരിഴയ്‌ക്ക് രക്ഷപെട്ടത്‌.

ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ പുറത്തു വന്നതോടെയാണ്‌ അപകടത്തിന്‍റെ രൂക്ഷത അധികൃതര്‍ക്കും ബോധ്യപ്പെട്ടത്‌. നിര്‍മാണത്തിലെ പിഴവു കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ്‌ സി ബ്ലോക്ക്‌ പണ്ടേ ദുര്‍ബലമാണ്‌. 20 വര്‍ഷം മാത്രമേ കെട്ടിടത്തിനു പഴക്കമുള്ളൂവെങ്കിലും ശോച്യാവസ്‌ഥയെ സംബന്ധിച്ച്‌ നിരവധി ആക്ഷേപങ്ങളാണ്‌ ഉയര്‍ന്നത്‌. കെട്ടിടം പൊളിച്ചു മാറ്റുകയേ നിര്‍വാഹമുള്ളൂവെന്ന തരത്തില്‍ പിഡബ്ല്യുഡിയിലെ സാങ്കേതിക വിദഗ്‌ധര്‍ അടക്കം റിപ്പോര്‍ട്ട്‌ നല്‍കിയതാണ്‌.
ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്കിന്‍റെയും അത്യാഹിത വിഭാഗത്തിന്‍റെയും നിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ്‌ ബി ആന്‍ഡ്‌ സി ബ്ലോക്കിലേക്ക്‌ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചത്‌. നിലവില്‍ കാത്ത്‌ ലാബ്‌, ഐസിയു, രക്‌തബാങ്ക്‌, ന്യൂറോ ഐസിയു, എംഐസിയു തുടങ്ങിയവയും കുട്ടികളുടെയും ഗര്‍ഭിണികളുടെയും വാര്‍ഡും ഈ ബ്ലോക്കിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പഴയ ആശുപത്രി കെട്ടിടം പൊളിച്ചതോടെ അവിടെ ഉണ്ടായിരുന്ന പല സംവിധാനങ്ങളും വാര്‍ഡുകളും ഇവിടേക്ക്‌ മാറ്റേണ്ടിവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...