വാലാങ്കര-അയിരൂർ പൊറോട്ടമുക്ക് റോഡിന്റെ സ്ഥിതി അതീവഗുരുതരം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പുറമറ്റം, എഴുമറ്റൂർ, അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലാങ്കര-അയിരൂർ പൊറോട്ടമുക്ക് റോഡിന്റെ സ്ഥിതി അതീവഗുരുതരം. റോഡിനോടുചേർന്ന സംരക്ഷണഭിത്തി പലയിടത്തും തകർന്നുകിടക്കുന്നു. ടാർ ഉപരിതലത്തിൽ നല്ല കനത്തിൽ മണ്ണും മണലും കെട്ടിനിൽക്കുന്നുണ്ട്. മുതുപാല സെയ്ന്റ്‌ ജോർജ് പള്ളിപ്പടി ഭാഗത്ത് റോഡിൽ നിറയെ കുഴികളാണ്. ഇവയിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നു. മുതുപാല ജംഗ്ഷന്‍, പള്ളത്തോഴുത്തിൽപടി തുടങ്ങിയ ഭാഗങ്ങളിൽ വളരെ ശ്രദ്ധയോടുകൂടി വാഹനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. 8.3 കി.മീ. ദൂരം വരുന്ന റോഡിനായി 2017-ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പലതവണയായി 23 കോടി രൂപ ചെലവഴിച്ചു.

ബി.എം.ബി.സി. നിലവാരത്തിൽ ടാർ ഉപരിതലവും ചെയ്തു. നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചത്. എന്നാൽ ചില ഭാഗത്ത് വീതിയില്ലെന്ന പരാതിയുമുണ്ട്. കിഫ്‌ബി ധനസഹായത്തിൽ റോഡ് ഫണ്ട് ബോർഡിനായിരുന്നു നവീകരണ പ്രവൃത്തിയുടെ ചുമതല. പരാതി വർധിച്ചതോടെ മുതുപാല ഭാഗത്ത് റോഡിൽ കൊരുപ്പുകട്ടകൾ പാകാനും ആവശ്യമായ ഇടങ്ങളിൽ സംരക്ഷണഭിത്തി കെട്ടാനും 55 ലക്ഷം രൂപ അനുവദിച്ചതായി ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...