പത്തനംതിട്ട : ആസക്തികളിൽനിന്ന് പുതുതലമുറയെ വിമുക്തമാക്കാൻ ഗാന്ധി ദർശൻവേദി പ്രതിജ്ഞാബദ്ധമാണെന്ന് കെപിജിഡി സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് പറഞ്ഞു. കേരളാ പ്രദേശ് കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി കൈകോർക്കാം തലമുറക്കായി എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ഇന്ദിരാഗാന്ധി അനുസ്മരണവും ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രജനി പ്രദീപ് .
ജില്ലാ ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മൊട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ പ്രൊഫ. കെ. ജി. ഫിലിപ്പ് ക്ലാസ്സിന് നേതൃത്വം നൽകി. കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ മുഖ്യപ്രഭാഷണം നടത്തി. കെപിജിഡി സംസ്ഥാന കമ്മറ്റിയംഗം സജി ദേവി, ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, വൈസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഐ. റ്റി സെൽ ജില്ലാ കോ ഓർഡിനേറ്റർ ശ്രീദേവി ബാലകൃഷ്ണൻ, കോന്നി നിയോജകമണ്ഡലം ചെയർമാൻ വിൽസൺ തുണ്ടിയത്ത്, കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ജനറൽ സെക്രട്ടറി ലീലാ രാജൻ, വൈസ് ചെയർപേഴ്സൺ മേഴ്‌സി സാമൂവേൽ, ട്രഷറർ അഡ്വ. ഷെറിൻ എം. തോമസ്, ഓമനാ സത്യൻ, ബീന സോമൻ എന്നിവർ പ്രസംഗിച്ചു.