അയൽവാസികളായ യുവാവും ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയും മരിച്ച നിലയിൽ ; കണ്ടെത്തിയത് ആളൊഴിഞ്ഞ കെട്ടിടത്തിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ‌അയൽവാസികളായ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലാണ് സംഭവം. തിരുനല്ലൂർകരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ (24), തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർസെക്കന്ററി വിദ്യാർത്ഥിനി എലിസബത്ത് എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ കണ്ടെത്തിയത്. ഇവർ രണ്ട് പേരും സുഹൃത്തുക്കളാണ് എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും വീടിന് സമീപം തന്നെയുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു

0
തിരുവനന്തപുരം: ലിഫ്റ്റില്‍ കുടുങ്ങിയ ശശി തരൂര്‍ എംപിയെ പുറത്തെത്തിച്ചു. തിരുവനന്തപുരം പിഎംജിയിലെ...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...