ഏകദിന പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ഏകദിന ‘ഹൈജീയ 2.0’ കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കായിരുന്നു പരിശീലനം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ്, സ്പെഷ്യല്‍ വേസ്റ്റ് മാനേജ്മെന്റ് ശക്തിപ്പെടുത്തുക, കൂട്ടായ ചര്‍ച്ചകള്‍ക്കുളള വേദി സൃഷ്ടിക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി രാജേഷ് കുമാര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ എഞ്ചിനീയര്‍ അനീഷ് ജേക്കബ്, എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോര്‍ജ്ജ് എം വര്‍ഗീസ്, ശുചിത്വ മിഷന്‍ എസ്ഡബ്ല്യൂഎം അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് പി കുമാര്‍, ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് വി അരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...

തീണ്ടിക്കൂടായ്മയുടെയും ജാതിവെറിയുടെയും ക്രൂരമായ മുഖം രാജ്യത്ത് ഇനിയും മാറുന്നില്ല; രാജ്യസഭയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖർഗെ

0
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി...

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് അപ്രതീക്ഷിത പ്രതിസന്ധി; ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം കോർപ്പറേറ്റ് രംഗത്ത് ആശങ്ക...

0
മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ട്രസ്റ്റ്...