റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ജനകീയ വികസന സദസ് നടത്തി. ഭാവി വികസന കാഴ്ചപ്പാടുകളെ കുറിച്ചും കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ പദ്ധതികളും, ചർച്ച ചെയ്ത് വികസന രേഖ പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ് സദസ് നടത്തിയത്.
പഞ്ചായത്ത് കർമ്മസമിതി, ആസൂത്രണ സമിതി, വികസന സമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്റെ അധ്യക്ഷത വഹിച്ചു.അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സയൻസ് സെന്ററിന്റ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എ തങ്കച്ചൻ പരിപാടിയുടെ പൊതുഅവതരണം നടത്തി. വികസന രേഖയുടെ
അവതരണം ഡോ.റ്റി. പി കലാധരൻ നടത്തി. ഡി. ശ്രീകല മനോജ് നാരായൺ എന്നിവര്‍ പ്രസംഗിച്ചു.