പത്തനംതിട്ട : സന്ദർഭങ്ങൾക്ക് അനുസൃതമായി അറിഞ്ഞു പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനമെന്നും റെഡ് ക്രോസ്സ് സോസൈറ്റിയുടെ സേവനപ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും പ്രസ്സ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം പറഞ്ഞു. റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി. കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസെന്ട്രേറ്ററിന്റെയും ഹൈജീൻ കിറ്റിന്റെയും രണ്ടാംഘട്ട വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ഫാ. ഗബ്രിയേൽ ജോസഫ്, എൻ. എം. ഷാജഹാൻ, ഏബൽ മാത്യു, അബ്ദുൽ കലാം ആസാദ്, സാംസൺ തെക്കേതിൽ, ജോസ് മാത്യു, എം. അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രവർത്തക സമ്മേളനം നടത്തി
RECENT NEWS
Advertisment