പോക്സോ കേസിൽ കണ്ടക്ടർ അറസ്റ്റിൽ ; തലശ്ശേരിയിൽ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നൽ സമരം

For full experience, Download our mobile application:
Get it on Google Play

പെരിങ്ങത്തൂർ: ബസ് യാത്രക്കിടെ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നൽ സമരം. കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി എക്കാലിൽ സത്യാനന്ദനെയാണ് (59) പോക്സോ വകുപ്പ് പ്രകാരം ചൊക്ലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്ന് രാവിലെ മുതൽ തലശ്ശേരിയിൽ സമരം നടക്കുകയാണ്. തലശേരിയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, കൂത്തുപറമ്പ്, പെരിങ്ങത്തൂർ, പാനൂർ ഭാഗങ്ങളിലേക്ക് ബസുകൾ പോകാനോ വരാനോ സമരക്കാർ സമ്മതിക്കുന്നില്ല. ഇതോടെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി.

കഴിഞ്ഞ 26 മുതൽ സത്യാനന്ദൻ ബസിൽ യാത്ര ചെയ്യുന്ന എട്ട്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതായപ്പോൾ വിദ്യാർഥിനികൾ സ്കൂൾ പ്രധാനാധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാനാധ്യാപകൻ ചൊക്ലി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളിൽ നിന്ന് മൊഴിയെടുത്തു. രണ്ട് വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അറസ്റ്റുചെയ്തത്. പത്തിലധികം വിദ്യാർഥികളെ ഇയാൾ പീഡിപ്പിച്ചതായി ചൊക്ലി പോലീസിൽ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളിൽ നിന്ന് അടുത്ത ദിവസം തന്നെ പോലീസ് മൊഴിയെടുക്കും. വർഷങ്ങളായി കണ്ടക്ടർ ജോലി ഉപേക്ഷിച്ച് മറ്റു ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പാണ് തിരിച്ച് കണ്ടക്ടർ ജോലിയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...