പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടര്‍ആയിരുന്നു മുഹമ്മദ്. 130ലധികം യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോർ തുറന്ന സമയം മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ തിരക്ക് കാരണം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. തിരക്ക് മൂലം ഉണ്ടായ അപകടമാണിതെന്നാണ് വിവരം.

പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടുമുന്‍പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ ബസ് നിർത്തിയ സമയം മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് പോയി കണ്ടക്ടര്‍ ഡോർ അടയ്ക്കുകയായിരുന്നുവെന്നാണ് യാത്രക്കാർ പറഞ്ഞത്. അത്രയധികം തിരക്കാണ് ബസിലുണ്ടായിരുന്നത്. തിരക്ക് കാരണം അബദ്ധത്തിൽ ഡോർ തുറന്നതാണ് കണ്ടക്ടര്‍ അപകടത്തിൽപ്പെടാൻ ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...