വിവരാവകാശ പ്രവർത്തകയെ അപമാനിച്ച കണ്ടക്ടറെ അറസ്റ്റ് ചെയ്യണം ; റഷീദ് ആനപ്പാറ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ ജോലി ചെയ്യുന്ന  വിവരാവകാശ പ്രവർത്തക കൂടിയായ വനിതാ കണ്ടക്ടറെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർ  എം വിനോദിനെ അറസ്റ്റ് ചെയ്യണമന്ന് സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ. ഫോണിൽ കൂടി വിളിച്ചാണ് വിനോദ് വിവരാവകാശ പ്രവർത്തകയെ അപമാനിച്ചത്. ഇതു സംബന്ധിച്ച് ഇവർ മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട പോലീസ് സ്റ്റേഷനിലും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കും പത്തനംതിട്ട ഡെപ്പ്യൂട്ടി പോലീസ് സൂപ്രണ്ടിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

വിവരാവകാശ പ്രവർത്തകയെ അപമാനിച്ച വിനോദിനെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവരാവകാശ പ്രവർത്തക നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അപമാനിച്ച ആൾക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് എസ്പിക്ക് നിർദ്ദേശം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നാളിതുവരെ മലയാലപ്പുഴ പോലീസോ പത്തനംതിട്ട പോലീസോ ഇവരുടെ മൊഴിയെടുത്തിട്ടില്ലെന്നും റഷീദ് പറഞ്ഞു. വിവരാവകാശ പ്രവർത്തക ജോലിചെയ്യുന്ന കെഎസ്ആർടിസി ഓഫീസിലും ഇവരെ അപമാനിച്ച ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് തുടർന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...